അടിപോസ് കലയില്‍ കൊഴുപ്പ് അധികമായി അടിഞ്ഞു കൂടൂന്നതാണ് വണ്ണത്തിന് കാരണമാകുന്നത്. ഇത് 20% സാധരണ ശരീരഭാരത്തേക്കാള്‍ കൂടൂകയും ചെയ്യുന്നു. ശരീരത്തിന് വണ്ണം കാരണം ചില പ്രതികൂല പ്രഭാവം ഉണ്ടാകുന്നു. ഇത് ചില സമയങ്ങളില്‍ അകാല മരണത്തിന് തന്നെ കാരണമാകുന്നു. വണ്ണം കാരണം ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന സമ്മര്‍ദ്ദം ഹൃദയ രോഗങ്ങള്‍, പ്രമേഹം, പിത്താശയ കല്ല്, പല തരത്തിലുള്ള ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉണ്ടാകുന്നു.
കാരണങ്ങള്‍
അമിത ഭക്ഷണവും വ്യായാക്കുറവുമാണ് ഇതിന് പ്രധാന കാരണം.
വണ്ണവും അതിക ഭാരവും ഉണ്ടാകുന്നത് അമിത ആഹാരം കഴിക്കുന്നതു കൊണ്ടാണ്.
അധികം കൊഴുപ്പാഹാരം കഴിക്കുന്നതും വണ്ണത്തിന് കാരണമാകുന്നു. സങ്കീര്‍ണമായ സ്വഭാവവും മാനസിക ഘടകങ്ങളും അമിതാഹാരത്തിനും അത് വണ്ണത്തിനും കാരണമാകുന്നു.
ഊര്‍ജ്ജോപയോഗത്തില്‍ പരിണാമത്തിന്‍റെ പിശകുകളും കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ചെറുപ്രായമാകുമ്പോഴുള്ള വണ്ണവും കാരണമാകുന്നു. ആര്‍ത്തവവിരാമ സമയം, പ്രസവ സമയം, പ്രസവ ശേഷം തുടങ്ങിയ സമയങ്ങളിലാണ് പൊതുവേ സ്ത്രീകള്‍ വണ്ണം വെയ്ക്കുന്നത്.